കേരളം

kerala

ETV Bharat / state

വയനാട്ടിലെ ആദിവാസി കോളനിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ കാണാതായി - missing

വനാതിർത്തി  ആയതിനാൽ വന്യമൃഗ ഭീഷണി നേരിടുന്ന  പ്രദേശമാണ്.

വയനാട്ടിലെ ആദിവാസി കോളനിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ കാണാതായി

By

Published : Jul 29, 2019, 1:46 AM IST

വയനാട്: വയനാട് പനമരം മാത്തൂരിലെ പരിയാരം ആദിവാസി കോളനിയില്‍ നിന്ന് പെണ്‍കുഞ്ഞിനെ കാണാതായി. പൊയിൽ നായ്ക്കകോളനിയിലെ ബാബു, മിനി ദമ്പതികളുടെ ഒന്നര വയസ്സിൽ താഴെ പ്രായം വരുന്ന ദേവകി എന്ന പെണ്‍കുഞ്ഞിനെയാണ് കാണാതായത്. പി.എം.സി.ടി, സി.എച്ച്. റെസ്ക്യൂ, പനമരം പൊലീസ് എന്നിവർ സ്ഥലത്ത് തിരച്ചിൽ നടത്തിവരുകയാണ്.

വനാതിർത്തി ആയതിനാൽ വന്യമൃഗ ഭീഷണി നേരിടുന്ന പ്രദേശമാണ്. കുട്ടി തൊട്ടടുത്ത കമ്പനി പുഴയിൽ അകപെട്ടേക്കാമെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ പുഴയില്‍ ചീങ്കണ്ണി സാന്നിധ്യം ഉള്ളത് കൂടുതല്‍ ഭീതി പകര്‍ത്തുന്നുണ്ട്. ലഭ്യമായ വെളിച്ച സംവിധാനം ഉപയോഗിച്ച് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

ABOUT THE AUTHOR

...view details