വയനാട്: തെരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോക്കോൾ വന്നതോടെ ചുവരെഴുത്തുകൾ വീണ്ടും സജീവമായിരിക്കുകയാണ്. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ചുവരെഴുത്തുകൾ ആണ് വയനാട്ടിൽ അധികവുമുള്ളത്.
തെരഞ്ഞെടുപ്പില്‍ ചുവരെഴുത്തുകള്‍ വീണ്ടും സജീവം - യുഡിഎഫ്
ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചുവരെഴുത്തുകളും ബാനറുകളും വീണ്ടും സജീവമായി.
തെരഞ്ഞെടുപ്പില്‍ ചുമരെഴുത്തുകള്‍ വീണ്ടും സജീവം
ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചുവരെഴുത്തുകളും ബാനറുകളും തിരിച്ചു വന്നിരിക്കുകയാണ്. പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും ഉടമസ്ഥതയിലുള്ള ഇടങ്ങളിലാണ് ഇടതു മുന്നണിയുടെ ചുവരെഴുത്ത്. ചുവരെഴുതുന്ന കലാകാരന്മാരും പാർട്ടി അനുഭാവികളാണ്. പ്രതിഫലം പറ്റാതെയാണ് പലരും ചുവരെഴുതുന്നത്. കരാറടിസ്ഥാനത്തിൽ ആണ് യുഡിഎഫിന് വേണ്ടിയുള്ള ചുവരെഴുത്ത്. നിശ്ചിത തുകയ്ക്ക് കരാർ എടുത്തവരാണ് പാര്‍ട്ടിക്ക് വേണ്ടി ചുവരെഴുതുന്നത്.
Last Updated : Apr 15, 2019, 6:25 PM IST