വയനാട് :മന്ത്രി വി അബ്‌ദുറഹിമാന്‍റെ പിന്തുണയിലാണ് നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് സര്‍വീസ് താനൂരില്‍ നടന്നുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സങ്കടങ്ങള്‍ക്കിടയില്‍ ആരോപണം ഉന്നയിക്കേണ്ടെന്ന് കരുതിയാണ് അന്ന് ഇത് പറയാതിരുന്നത്. നാട്ടുകാര്‍ക്കൊക്കെ ഇതറിയാം. ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമില്ല.
മന്ത്രി അബ്‌ദുറഹിമാനുമായി ബന്ധമുള്ള ആളാണ് ബോട്ടുടമ. അതുകൊണ്ട് തന്നെ ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മന്ത്രിക്ക് സാധിക്കില്ല. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കുറ്റകൃത്യമാണ് താനൂരില്‍ നടന്നത്. നിയമവിരുദ്ധ ബോട്ട് സര്‍വീസ് സംബന്ധിച്ച് മന്ത്രിമാരോട് ജനങ്ങള്‍ നേരിട്ട് പരാതിപ്പെട്ടിട്ടും അവര്‍ മോശമായാണ് പ്രതികരിച്ചത്.