കേരളം

kerala

ETV Bharat / state

വയനാട് 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കേരളാ കൊവിഡ് കണക്കുകൾ

128 പേര്‍ക്ക് രോഗമുക്തി

vayanad covid cases  covid update  kerala covid update  covid19 vayanad  വയനാട് കൊവിഡ് കണക്കുകൾ  കേരളാ കൊവിഡ് കണക്കുകൾ  കൊവിഡ്19
വയനാട് 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 19, 2020, 7:03 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 128 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5826 ആയി. 4765 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 35 പേര്‍ മരണപ്പെട്ടു. നിലവില്‍ 1026 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 340 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍:
മേപ്പാടി, നെന്മേനി, ബത്തേരി, തവിഞ്ഞാല്‍ സ്വദേശികളായ 6 പേര്‍ വീതം, മാനന്തവാടി, മീനങ്ങാടി 5 പേര്‍ വീതം, പുല്‍പ്പള്ളി, തിരുനെല്ലി, വെള്ളമുണ്ട മൂന്ന് പേര്‍ വീതം, കല്‍പ്പറ്റ, പൂതാടി രണ്ടുപേര്‍ വീതം, അമ്പലവയല്‍, കണിയാമ്പറ്റ, മൂപ്പൈനാട്, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് രോഗബാധിതരായത്

ABOUT THE AUTHOR

...view details