കശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വി.വി വസന്തകുമാറിന്‍റെ മൃതദേഹം ഇന്ന് സ്വദേശമായ വയനാട്ടിലെ ലക്കിടിയിലെത്തിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം 2.15 ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംസ്ഥാന ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിക്കും.
വീരമൃത്യു വരിച്ച വസന്തകുമാറിന് ഇന്ന് കണ്ണീരോടെ വിട - സംസ്കാരം
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിക്കുന്ന മൃതദേഹം 2.15 ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തും. ലക്കിടി എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷമാകും മൃതദേഹം സംസ്കരിക്കുക.

തുടര്‍ന്ന് റോഡ് മാര്‍ഗം ഭൗതിക ശരീരം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും. ലക്കിടി ഗവ എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം തൃക്കൈപറ്റ വില്ലേജിലുള്ള മുക്കംകുന്നില്‍ സംസ്ഥാന-സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തും.
സി.ആർ.പി.എഫ് 82ാം ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമാണ്. അഞ്ച് ദിവസം മുമ്പാണ് പത്തു ദിവസത്തെ അവധിക്കു ശേഷം വസന്തകുമാർ വീട്ടിൽ നിന്ന് കശ്മീരിലേക്ക് മടങ്ങിയത്. ബറ്റാലിയൻ മാറ്റത്തെത്തുടർന്ന് അവധി ലഭിച്ചപ്പോഴാണ് നാട്ടിലെത്തിയത്. സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതല ഏൽക്കാൻ പോവുകയായിരുന്നു. രണ്ട് വർഷം കഴിഞ്ഞ് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം. പരേതനായ വാസുദേവന്‍റെയും ശാന്തയുടെയും മകനാണ് വി.വി വസന്തകുമാര്‍. ഭാര്യ ഷീന. രണ്ട് മക്കളുണ്ട്.