ബധിരനും മൂകനുമായ കുട്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം; വയോധികന്‍ അറസ്റ്റില്‍ - ലൈംഗിക പീഡനം
16 വയസുള്ള കുട്ടിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പൊഴുതന സ്വദേശിയായ രാജനെ(60) വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.
വയനാട്: ബധിരനും മൂകനുമായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍. 16 വയസുള്ള കുട്ടിയേയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പൊഴുതന സ്വദേശിയായ രാജനെ(60) വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള അതികൃമം തടയുന്നത് അടക്കമുള്ള കേസുകള്‍ ചേര്‍ത്ത് പൊലീസ് കേസ് ഫയല്‍ ചെയ്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയെ വൈദ്യ പരിശോധനക്ക് ഹാജരാക്കുന്നത് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിയെ ഉടന്‍ കോടിതിയില്‍ ഹാജരാക്കും.