കേരളം

kerala

ETV Bharat / state

വയനാട്ടിലെ അനധികൃത മരംമുറി: റവന്യൂ മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി കലക്ടര്‍ - സംഭവത്തിൽ കലക്ടർ ഡോ. അദീല അബ്‌ദുള്ള റവന്യു മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി

ഒരു മാസം മുൻപ് മുട്ടിൽ സൗത്ത് വില്ലേജില്‍ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് നൽകിയ ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന ഈട്ടി മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയതാണ് സംഭവം.

Unauthorized trees theft Collector hands over report to Revenue Minister  വയനാട്ടിലെ അനധികൃത മരമുറി  റവന്യു മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി കലക്ടര്‍  സംഭവത്തിൽ കലക്ടർ ഡോ. അദീല അബ്‌ദുള്ള റവന്യു മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി  Collector Dr. Adila Abdullah handed over the report to the Minister of Revenue
വയനാട്ടിലെ അനധികൃത മരമുറി: റവന്യു മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി കലക്ടര്‍

By

Published : Jun 6, 2021, 12:02 AM IST

Updated : Jun 6, 2021, 6:15 AM IST

വയനാട്: മുട്ടിൽ വില്ലേജിലെ അനധികൃതമരം മുറിയില്‍ റവന്യൂ വകുപ്പ് നടപടികൾ കടുപ്പിക്കുന്നു. സംഭവത്തിൽ കലക്ടർ ഡോ. അദീല അബ്‌ദുള്ള റവന്യൂ മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. സംഭവം അന്വേഷിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. കെ.എൽ.സി ആക്ട് അനുസരിച്ച് പ്രതികൾക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. ഈ മാസം 21 മുതലാണ് പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. സർക്കാരിലേക്ക് റിസർവ് ചെയ്ത മരങ്ങൾ മുറിച്ചുകടത്തിയതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാനും റവന്യൂ അധികൃതർ തീരുമാനിച്ചു. അടുത്ത ദിവസം തന്നെ പൊലീസിന് പരാതി നൽകിയേക്കും.

ALSO READ:ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്‌; ലീന മരിയ പോളിന് അന്വേഷണ സംഘം നോട്ടീസയച്ചു

പട്ടികജാതി വർഗക്കാർക്ക് നേരെയുള്ള അതിക്രമം തടയൽ നിയമമനുസരിച്ച്‌ കേസെടുക്കാനും ധാരണയായിട്ടുണ്ട്. വനം വകുപ്പ് കേസിൽ സ്വതന്ത്രാന്വേഷണത്തിന് ശ്രമങ്ങൾ തുടങ്ങിയതിന് പിന്നാലെയാണ് വകുപ്പും കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ആരോപണ വിധേയരായ വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഒരു മാസം മുൻപാണ് മുട്ടിൽ സൗത്ത് വില്ലേജിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് നൽകിയ ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന ഈട്ടി മരങ്ങൾ മുറിച്ചുകടത്തിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.

Last Updated : Jun 6, 2021, 6:15 AM IST

ABOUT THE AUTHOR

...view details