യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വയനാട്ടിലെ കര്‍ഷക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും: രമേശ് ചെന്നിത്തല - വയനാട്ടിലെ കര്‍ഷക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വയനാട്ടിലെ കര്‍ഷക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കിടെയായിരുന്നു നേതാവിന്‍റെ പ്രഖ്യാപനം.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വയനാട്ടിലെ കര്‍ഷക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും; രമേശ് ചെന്നിത്തല
വയനാട്: യു ഡി എഫ് അധികാരത്തിലെത്തിയാൽ വയനാട്ടിലെ കർഷക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാർഷിക ഉല്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ നടപടി എടുക്കുമെന്നും വയനാട്ടിൽ മെഡിക്കൽ കൊളജ് യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ യോഗം വയനാട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Last Updated : Feb 3, 2021, 8:54 PM IST