വയനാട്ടിൽ രണ്ടു വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു - തലപ്പുഴ
കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം.
two students drowned in river in Wayanad
വയനാട്: വയനാട്ടിൽ രണ്ടു വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു. തലപ്പുഴ കണ്ണോത്ത് മല കൈതക്കാട്ടിൽ വീട്ടിൽ ആനന്ദ് കെ.എസ്, കമ്പിപാലം നല്ല കണ്ടിവീട്ടിൽ മുഹസിൻ എന്നിവരാണ് മരിച്ചത്. ഇരുവരും തലപ്പുഴ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം.
Last Updated : Mar 31, 2021, 5:58 PM IST