കേരളം

kerala

ETV Bharat / state

വയനാട് സ്ഫോടനം; പരിക്കേറ്റവരിൽ 2 വിദ്യാർഥികൾ മരിച്ചു - വയനാട് സ്ഫോടനം വാർത്ത

സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്

wayanad blast news  sulthan bathery blast news  2 dead in wayanad blast  വയനാട് സ്ഫോടനം  വയനാട് സ്ഫോടനം വാർത്ത  സുൽത്താൻ ബത്തേരി സ്ഫോടനം
വയനാട് സ്ഫോടനം; പരിക്കേറ്റവരിൽ 2 വിദ്യാർഥികൾ മരിച്ചു

By

Published : Apr 26, 2021, 1:02 PM IST

വയനാട്: സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർഥികളിൽ രണ്ട് പേര് മരിച്ചു. മുരളി (16), അജ്‌മല്‍ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഏപ്രിൽ 22നായിരുന്നു സംഭവം.

ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണാർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ പ്രദേശവാസികളായ മൂന്ന് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ABOUT THE AUTHOR

...view details