കേരളം

kerala

ETV Bharat / state

വയനാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 - കൊവിഡ് 19

മൂപ്പൈനാട് പഞ്ചായത്തിലെ നെടുങ്കരണ സ്വദേശിക്കും കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് സ്വദേശിക്കുമാണ് പുതുതായി വൈറയ് ബാധ സ്ഥിരീകരിച്ചത്.

വയനാട്  കൊവിഡ് 19  രണ്ട് പേർക്ക് കൂടി കൊവിഡ്
വയനാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19

By

Published : Mar 30, 2020, 9:02 PM IST

വയനാട് : വയനാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂപ്പൈനാട് പഞ്ചായത്തിലെ നെടുങ്കരണ സ്വദേശിക്കും കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് സ്വദേശിക്കുമാണ് പുതുതായി വൈറയ് ബാധ സ്ഥിരീകരിച്ചത്. രണ്ടു പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഇതിൽ നെടുങ്കരണ സ്വദേശി കഴിഞ്ഞ മാസം 22ന് ദുബായിൽ നിന്ന് ബെംഗളൂരുവിൽ എത്തുകയും അവിടെ നിന്ന് നാട്ടിലേക്ക് വരികയുമായിരുന്നു. നാട്ടിൽ എത്തിയത് മുതൽ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേ സമയം കമ്പളക്കാട് സ്വദേശിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ABOUT THE AUTHOR

...view details