നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ
ബെംഗളൂരു -തിരുവനന്തപുരം കെഎസ്ആർടിസി ബസില്‍ നിന്നാണ് 4600 പാക്കറ്റുകളിലായി സൂക്ഷിച്ച 57 കിലോ വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്
വയനാട്:വയനാട്ടിലെ മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ രണ്ട് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ അസം സ്വദേശികളായ ഇനാമുൾ ഹുസൈൻ, അബൂബക്കർ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തു. മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ബെംഗളൂരു- തിരുവനന്തപുരം കെഎസ്ആർടിസി ബസിൽ നിന്നാണ് 4600 പാക്കറ്റുകളിലായി സൂക്ഷിച്ച 57 കിലോ വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ചില്ലറ വില്പനക്കായി പെരുമ്പാവൂരിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.