വയനാട്:നിരോധിത ന്യൂ ജെൻമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. വയനാട് മുത്തങ്ങയിലെ എസൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി പാറോപത്തിയിൽ റമീസ്, സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി താഴത്തിൽ വീട്ടിൽ മുഹമ്മദ് ഷാനിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറിൽ കടത്തുകയായിരുന്ന ആറ് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
ആറ് ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ - നിരോധിത ന്യൂ ജെൻമയക്കുമരുന്ന്
കോഴിക്കോട് കൊടുവള്ളി സ്വദേശി പാറോപത്തിയിൽ റമീസ്, സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി താഴത്തിൽ വീട്ടിൽ മുഹമ്മദ് ഷാനിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
എംഡിഎംഎ രണ്ട് പേർ അറസ്റ്റിൽ വയനാട് Wayanadu news MDMA നിരോധിത ന്യൂ ജെൻമയക്കുമരുന്ന് ആറ് ഗ്രാം എംഡിഎംഎ
മോളി, എക്സ്റ്റസി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന എംഡിഎംഎ ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിലനിൽക്കും. O.5 ഗ്രാമില ധികം കൈവശം വെക്കുന്നത് പോലും 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ പി.എ ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിളെ പിടികൂടിയത്.