കേരളം

kerala

ETV Bharat / state

അനധികൃതമായി കേരളത്തിലേക്ക് പണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ - Two arrested for trying to smuggle money

താമരശേരി സ്വദേശികളായ അബ്‌ദുൾ മജീദ്, നൗഷാദ് എന്നിവരാണ് പിടിയിലായത്. 48 ലക്ഷം രൂപയാണ് ഇവർ കടത്താൻ ശ്രമിച്ചത്.

അനധികൃതമായി പണം കടത്താൻ ശ്രമം  രണ്ട് പേർ പിടിയിൽ  മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ്  muthanga check post  Two arrested for trying to smuggle money  smuggle money
അനധികൃതമായി കേരളത്തിലേക്ക് പണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

By

Published : Sep 26, 2020, 4:36 PM IST

വയനാട്: മതിയായ രേഖകളില്ലാതെ കേരളത്തിലേക്ക് 48 ലക്ഷം രൂപ കടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി. താമരശേരി സ്വദേശികളായ അബ്‌ദുൾ മജീദ് (42), നൗഷാദ് (44) എന്നിവരാണ് വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായത്. കോടഞ്ചേരിയിൽ നിന്നും പൈനാപ്പിൾ കയറ്റി ഗുണ്ടൽപേട്ടയിൽ ഇറക്കി തിരികെ വരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും പറഞ്ഞതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പണവും പിടികൂടിയവരെയും പൊലീസിന് കൈമാറും.

ABOUT THE AUTHOR

...view details