വയനാട്:വയനാട്ടില്‍ വലയ സൂര്യഗ്രഹണം എല്ലായിടത്തും ദൃശ്യമാകാതിരുന്നതുമായി ബന്ധപ്പെട്ട് ട്രോൾ പെരുമഴ. സൂര്യന് പോലും വയനാടിനോട് അവഗണനയാണെന്നാണ് ഒരു ട്രോളില്‍ പറയുന്നത്. ശാസ്‌ത്രജ്ഞര്‍ക്കൊപ്പം മൂടല്‍മഞ്ഞും കല്‍പ്പറ്റയില്‍ എത്തിയതാണ് പ്രശ്‌ന കാരണമെന്നാണ് മറ്റൊരു ട്രോളില്‍ പറയുന്നത്.
വയനാട്ടില്‍ വലയ സൂര്യഗ്രഹണം എല്ലായിടത്തും ദൃശ്യമാകാതിരുന്നതില്‍ ട്രോൾ പെരുമഴ - വയനാട്ടില്‍ വലയ സൂര്യഗ്രഹണം എല്ലായിടത്തും ദൃശ്യമാകാതിരുന്നതില്‍ ട്രോൾ പെരുമഴ
ഇന്ത്യയില്‍ തന്നെ ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാന്‍ കഴിയുക കല്‍പ്പറ്റയിലായിരിക്കുമെന്ന് ചില ശാസ്ത്ര സംഘടനകൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു
ഇന്ത്യയില്‍ തന്നെ ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാന്‍ കഴിയുക കല്‍പ്പറ്റയിലായിരിക്കുമെന്ന് ചില ശാസ്ത്ര സംഘടനകൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതനുസരിച്ച് ഗ്രഹണം കാണാന്‍ ജില്ലാ ഭരണകൂടം കല്‍പ്പറ്റയിലും, മീനങ്ങാടിയിലും വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ശാസ്ത്രജ്ഞരും വിദേശികളുമെല്ലാം ഇവിടെയെത്തി. എന്നാല്‍ മൂടല്‍മഞ്ഞും കാര്‍മേഘവും കാരമം രണ്ടിടത്തും ഗ്രഹണം ദൃശ്യമായിരുന്നില്ല. അതേ സമയം മാനന്തവാടി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ ഗ്രഹണം ദൃശ്യമായി.