മഞ്ജുവാര്യര്‍ പറഞ്ഞ് പറ്റിച്ചു; വീടിന് മുന്നിൽ കുടില്‍ കെട്ടി സമരത്തിനൊരുങ്ങി ആദിവാസികൾ - മഞ്ജു വാര്യർ
ഫെബ്രുവരി 13 ന് തൃശൂരിലെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് വയനാട് പരക്കുനി കോളനി നിവാസികള്‍ അറിയിച്ചു.
മഞ്ജു വാര്യർ
വയനാട്: നടി മഞ്ജു വാര്യര്‍ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ. ഒന്നര വര്‍ഷം മുമ്പാണ് വീട് വച്ച് നല്‍കാമെന്ന വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി. പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും തുടങ്ങിയിട്ടില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.