വയനാട്:കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കലക്ടറേറ്റിന് മുന്നിൽ നടത്തിയിരുന്ന തൊവരിമല ഭൂസമരം താൽക്കാലികമായി നിർത്തി വെച്ചു. സുരക്ഷാര്‍ഥം മാറി നില്‍ക്കണമെന്ന ജില്ലാ ഭരണകുടത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും ഉള്ളവര്‍ സമര പന്തലിലെത്തുന്നത് സമരക്കാരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു. തുടര്‍ന്ന് സമര സംഘടനാ പ്രതിനിധികള്‍ താല്‍ക്കാലികമായി സമരം ഒഴിപ്പിക്കുകയായിരുന്നു.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തൊവരിമല ഭൂസമരം അവസാനിപ്പിച്ചു - Tovarimala land strike
2019 ഏപ്രില്‍ 24 മുതലാണ് തൊവരിമല ഭൂസമരം ആരംഭിച്ചത്

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തൊവരിമല ഭൂസമരം അവസാനിപ്പിച്ചു
സമരക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ്, സോപ്പ്, സാനിറ്റെസര്‍, മാസ്‌ക്ക് തുടങ്ങിയവ ജില്ലാ ഭരണകൂടം വിതരണം ചെയ്തു. സമരക്കാര്‍ സ്വന്തം കോളനികളിലേക്ക് തിരികെ പോകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. സമരക്കാരോടെപ്പം പന്തലില്‍ കഴിഞ്ഞിരുന്ന ജോസഫ് എന്നയാളെ സാമുഹ്യ നീതി വകുപ്പിന്‍റെ വൃദ്ധ സദനത്തിലേക്ക് മാറ്റും.