വയനാട്:വയനാട്ടിൽ ഒന്നര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വയനാട്ടിലെ മുത്തങ്ങയിലാണ് സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി എക്‌സൈസും റവന്യൂ പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിൽ ആണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
വയനാട്ടിൽ ഒന്നര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി - revanue police
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി എക്‌സൈസും റവന്യൂ പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിൽ ആണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്
tobacco products worth Rs 1.5 lakh seized in Wayanad
മൈസൂരിൽ നിന്നും കോഴിക്കോട് പോകുന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഏകദേശം 50 കിലോഗ്രാം തൂക്കം വരുന്ന 1600 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഉടമസ്ഥനില്ലാത്ത നിലയിൽ പുറകിലെ സീറ്റിനടിയിൽ സ്യൂട്ട് കെയ്‌സിലും ബാഗിലുമായി ഒളിപ്പിച്ച നിലയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.