വയനാട്: മീനങ്ങാടി മൈലമ്പാടിയിൽ ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങി. പൂളക്കടവ് സ്വദേശി ബാലകൃഷ്‌ണന്‍ എന്നയാളുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന കറവ പശുവിനെ കടുവ ആക്രമിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
വനംവകുപ്പ് സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രിയിൽ ആരും ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കി. ക്യാമറ ട്രാപ്പുകൾ വച്ച് കടുവയെ നിരീക്ഷിക്കുമെന്നും പ്രദേശത്ത് കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.