വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങി വനപാലകരെ ആക്രമിച്ച കടുവ വനംവകുപ്പിന്‍റെ കെണിയിൽ. വനംവകുപ്പിന്‍റെ കൂട്ടിലകപ്പെട്ട കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് ഇന്ന് കൊണ്ടു പോകും. 13 വയസ്സുള്ള ആൺകടുവയാണ് പിടിയിലായത്.
വയനാടിനെ ഭീതിയിലാക്കിയ കടുവ കെണിയിൽ - tiger
വയനാട് ചെതലയം റേഞ്ചിൽ ഇരുളത്ത് കടുവയെ പിടിക്കാൻ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കൂടിലാണ് കടുവ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം വനപാലകരെ ആക്രമിച്ച കടുവ ഇന്ന് രാവിലെയാണ് കൂട്ടിലകപ്പെട്ടത്. വയനാട് ചെതലയം റേഞ്ചിൽ ഇരുളത്ത് കടുവയെ പിടിക്കാൻ രണ്ട് കൂടുകൾ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. ഇതിൽ ചീയമ്പത്തു സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കടുവയുടെ കണ്ണിനും പല്ലിനും പരിക്കുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാട്ടുതീ തടയുന്നതിന്‍റെ ഭാഗമായി കാട്ടിലേക്ക് പോയ താൽക്കാലിക വാച്ചർമാരെയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശിയായ വാച്ചർ ഷാജൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.