വയനാട്:വാകേരി ഗാന്ധിനഗറിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ആറ് വയസോളം പ്രായമുള്ള പെണ്‍ കടുവയാണ് ചത്തത്. പിന്‍വശത്തെ കാലിന് പരിക്കേറ്റ് പഴുപ്പ് ശരീരത്തില്‍ ബാധിച്ചതോടൊപ്പം ഉണ്ടായ അണുബാധ മൂലമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.
വയനാട് വാകേരിയിലിറങ്ങിയ കടുവ ചത്തനിലയില്‍ - വയനാട്
രണ്ട് ദിവസം മുന്‍പാണ് കാലില്‍ ഗുരുതരമായി പരിക്കേറ്റ കടുവയെ വാകേരിയിലെ ജനവാസമേഖലയില്‍ കണ്ടെത്തിയത്.
vakeri tiger
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുടര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം അറിയിച്ചു. കടുവയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നതായും, കടുവ സംരക്ഷണ അതോറിറ്റി നിര്‍ദേശങ്ങള്‍ അനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടി തുടങ്ങുമെന്നും അവര്‍ വ്യക്തമാക്കി.
വനത്തില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കടുവയ്ക്ക് പരിക്ക് പറ്റിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഡിസംബര്‍ 29നാണ് കാലില്‍ ഗുരുതരമായി പരിക്കേറ്റ കടുവയെ അവശനിലയില്‍ പ്രദേശവാസികള്‍ കണ്ടത്.