വയനാട്ടില്‍ കടുവയെ പിടികൂടി - wayanadu
ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലര്‍ച്ചെയാണ് കടുവ അകപ്പെട്ടത്
വയനാട്: മക്കി കൊല്ലിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കെണിവെച്ച് പിടിച്ചു. തിങ്കളാഴ്‌ച ഒരു പശുവിനെ കടുവ കൊന്നു. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ പിടികൂടാനായില്ല. ഉപേക്ഷിച്ച പശുവിന്‍റെ ജഢം കടുവ ഇന്നലെ വീണ്ടുമെത്തി ഭക്ഷിച്ചു. ഇതോടെ നാട്ടുകാര്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നു. തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലര്‍ച്ചെയാണ് കടുവ അകപ്പെട്ടത്.