വയനാട്: ബത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു (Man killed in tiger attack). പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ പ്രജീഷ് (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ശരീരം പകുതിയോളം ഭക്ഷിച്ച നിലയില്‍ മൃതദേഹം വയലില്‍ കണ്ടെത്തിയത്. സ്ഥലത്ത് ശരീര അവശിഷ്‌ടങ്ങൾ ചിതറിയ നിലയിലാണ്.
സ്ഥലത്ത് പ്രതിഷേധം:സംഭവം അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. കലക്ടറും ഡിഎഫ്‌ഒയും സ്ഥലത്ത് എത്തണം എന്ന് ആവശ്യം. രൂക്ഷമായ വന്യമൃഗ ആക്രമണം നേരിടുന്ന പ്രദേശം കൂടിയാണിത്. രണ്ട് വർഷം മുൻപ് ഇതേ സ്ഥലത്ത് ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.