വയനാട്: മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം. രണ്ടിടങ്ങളിലായി ഏഴ് ആടുകളെ കടുവ കൊന്നു. കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേൽ മേഴ്‌സിയുടെ നാല് ആടുകളെയും മീനങ്ങാടി ആവയൽ പുത്തൻപുരയിൽ സുരേന്ദ്രൻ്റെ മൂന്ന് ആടുകളെയുമാണ് കടുവ കൊന്നത്. ഇന്ന് പുലർച്ചെയാണ് കടുവയുടെ ആക്രമണമുണ്ടായത്.
മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം; ഏഴ് ആടുകളെ കൊന്നു - കടുവയുടെ ആക്രമണത്തിനിരയായി മീനങ്ങാടി
നാട്ടുകാരുടെ ഉറക്കം കെടുത്തി മീനങ്ങാടിയിൽ കടുവയുടെ ആക്രമണം തുടരുന്നു. ഒരു മാസത്തിനിടെ പ്രദേശത്ത് കടുവയുടെ ആക്രമണത്തിനിരയാകുന്ന ആടുകളുടെ എണ്ണം 21 ആയി
വയനാട് മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം: പ്രദേശത്തെ 7 ആടുകളെ കൊന്നു
ഇന്നലെ (നവംബർ 5) മീനങ്ങാടി യൂക്കാലി കവലയിൽ മൂന്ന് ആടുകളെയും കടുവ കൊന്നിരുന്നു. ഇതോടെ ഒരു മാസത്തിനിടെ പ്രദേശത്ത് കടുവയുടെ ആക്രമണത്തിനിരയാകുന്ന ആടുകളുടെ എണ്ണം 21 ആയി. കടുവയെ പിടികൂടാൻ സാധിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Also Read:ചീരാലില്‍ ഒരുമാസം ഭീതിവിതച്ച കടുവ ഒടുവില്‍ കൂട്ടില്‍ ; കൊന്നത് 13 വളര്‍ത്തുമൃഗങ്ങളെ