കേരളം

kerala

ETV Bharat / state

ഭീതിയൊഴിയാതെ പിലാക്കാവ് ; 2 മാസത്തിനിടെ കടുവ പിടികൂടിയത് 3 വളര്‍ത്തുമൃഗങ്ങളെ, പ്രതിഷേധം ശക്തം

പുതുശേരിയിൽ കർഷകനെ കൊന്ന കടുവയെ മയക്കുവെടിവച്ച് കീഴടക്കിയതിന് തൊട്ടുപുറകെ പിലാക്കാവില്‍ കടുവ പശുവിനെ അക്രമിച്ച് കൊന്നു

tiger attack  tiger attack wayanadu  tiger attack cow in wayanadu  farmer death in wayanadu  tiger attack farmer in wayanadu  dfo sajna kareem  latest news in wayanadu  latest news today  ഭീതിയൊഴിയാത്ത പിലാക്കാവ്  കർഷകനെ കൊന്ന കടുവ  കടുവയെ മയക്കുവെടി വെച്ച് കീഴടക്കി  പുതുശേരിയില്‍ കര്‍ഷകനെ കൊന്ന് കടുവ  പശുക്കിടാവിനെ കടുവ കൊന്നു  ഡിഎഫ്ഒ സജ്‌നാ കരീം  വയനാട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഭീതിയൊഴിയാത്ത പിലാക്കാവ്; 2 മാസത്തിനിടെ കടുവ പിടികൂടിയത് 3 വളര്‍ത്ത് മൃഗങ്ങളെ, പ്രതിഷേധം ശക്തം

By

Published : Jan 14, 2023, 11:00 PM IST

ഭീതിയൊഴിയാതെ പിലാക്കാവ്; 2 മാസത്തിനിടെ കടുവ പിടികൂടിയത് 3 വളര്‍ത്ത് മൃഗങ്ങളെ, പ്രതിഷേധം ശക്തം

വയനാട് : പുതുശ്ശേരിയില്‍ കര്‍ഷകന്‍റെ ജീവനെടുത്തതിനെ പിടികൂടിയെങ്കിലും തൊട്ടുപുറകെ പിലാക്കാവില്‍ പശുവിനെ അക്രമിച്ച് കൊന്നതോടെ വീണ്ടും വയനാടിനെ കടുവ ഭീതി കീഴടക്കുന്നു. ഇന്ന് പശുവിനെ കൊന്ന അതേ പ്രദേശത്താണ് മുന്‍പ് ആടിനേയും, മറ്റൊരു പശുവിനേയും കടുവ കൊന്നത്. നവംബര്‍ 04ന് ജോണ്‍സന്‍റെ (ബിജു) ആടും, നവംബര്‍ 17ന് ഊന്നുകല്ലിങ്കല്‍ കുമാരന്‍റെ പശുക്കിടാവിനെയാണ് പിലാക്കാവ് മണിയന്‍ കുന്നില്‍വച്ച് കടുവ കൊന്നത്.

ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നുച്ചയോടെ നടുതൊട്ടിയില്‍ ദിവാകരന്‍ എന്ന ഉണ്ണിയുടെ പശുക്കിടാവിനെ കടുവ കൊന്നത്. ഇതോടെ, നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. സംഭവസ്ഥലം, എം എല്‍ എ ഒ ആര്‍ കേളു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

കടുവയെ കൂടുവച്ച് പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഉടനടി കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങൾ വേഗം തന്നെ പൂർത്തിയാക്കും. കൂടാതെ പശുവിന്‍റെ ഉടമയായ കർഷകന് അർഹമായ ധനസഹായം നൽകാനും തീരുമാനമായി.

പുതുശേരിയിൽ കർഷകനെ കൊന്ന കടുവയെ ഇന്ന് ഉച്ചയോടെ കുപ്പാടിത്തറയിൽ നിന്നും മയക്കുവെടിവച്ച് കീഴടക്കിയിരുന്നു. ഈ കടുവയെ ഇന്ന് വൈകിട്ടോടെ ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിൽ എത്തിച്ചു. 24 മണിക്കൂർ നിരീക്ഷണം നടത്തുമെന്ന് ഡിഎഫ്ഒ സജ്‌ന കരീം പറഞ്ഞു.

ABOUT THE AUTHOR

...view details