കേരളം

kerala

ETV Bharat / state

ജനവാസ മേഖലയിലെത്തിയ കടുവകളെ കാട്ടിലേക്ക് തുരത്തി - news updates in kerala

വാകേരിയിലെ കാപ്പിത്തോട്ടത്തില്‍ ഇന്നലെയാണ് (ഓഗസ്റ്റ് 18) കടുവയെയും രണ്ട് കുഞ്ഞുങ്ങളെയും നാട്ടുകാര്‍ കണ്ടത് തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. മേഖലയില്‍ വനപാലകര്‍ നിരീക്ഷണം നടത്തുന്നു

Tiger  Tigar came down in vakeri in wayanad  ജനവാസ മേഖലയിലെത്തിയ കടുവകളെ കാട്ടിലേക്ക് തുരത്തി  വനപാലകര്‍  വാകേരി  കടുവകളെ വനപാലക സംഘം കാട്ടിലേക്ക് തുരത്തി  മണ്ണുണ്ടി  ആര്‍ആര്‍ടി  പുല്‍പ്പള്ളി  ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍  വയനാട് വാര്‍ത്തകള്‍  wayanad news  wayanada news updates  latest news in wayanad  latest news in kerala  latest news in kerala  news updates in kerala
ജനവാസ മേഖലയിലെത്തിയ കടുവകളെ കാട്ടിലേക്ക് തുരത്തി

By

Published : Aug 19, 2022, 8:53 AM IST

വയനാട്:വാകേരി അങ്ങാടിക്ക് സമീപം ജനവാസ മേഖലയിലെത്തിയ കടുവകളെ വനപാലക സംഘം കാട്ടിലേക്ക് തുരത്തി. പൊതുജനം പുറത്തിറങ്ങരുത് എന്ന മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ഇന്നലെ (ഓഗസ്റ്റ് 18) വൈകിട്ട് കടുവയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചത്. സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീമിന്‍റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി, ഇരുളം ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള 31 പേരടങ്ങുന്ന വനപാലക സംഘവും, ആര്‍ആര്‍ടി, പൊലീസ്, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കടുവകളെ കാട്ടിലേക്ക് തുരത്തിയത്.

മണ്ണുണ്ടി കാട്ടിലേക്കാണ് കടുവകളെ തുരത്തിയത്. സ്ഥലത്ത് വനപാലക സംഘത്തിന്‍റെ നിരീക്ഷണം തുടരുകയാണ്.

also read:വയനാട് മൈലമ്പാടിയില്‍ വീണ്ടും കടുവയിറങ്ങി; തൊഴുത്തില്‍ കെട്ടിയിരുന്ന കറവ പശുവിനെ ആക്രമിച്ചു

ABOUT THE AUTHOR

...view details