തിരുനെല്ലിയിലെയും പാപനാശിനിയിലെയും ബലികര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ചു - കൊവിഡ് പ്രതിരോധം
നടതുറക്കുന്ന സമയം രാവിലെ 5.30 മുതല്‍ 10 മണിവരെയും വൈകുന്നേരം ആറുമുതല്‍ എട്ടുവരെയുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്

തിരുനെല്ലിയിലെയും പാപനാശിനിയിലും ബലികര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ചു
വയനാട്:കൊവിഡ് പ്രതിരോധത്തെത്തുടർന്ന് തിരുനെല്ലി ക്ഷേത്രത്തിലും പാപനാശിനിയിലും ബലികര്‍മങ്ങള്‍ നിര്‍ത്തിവെച്ചു. ഈ മാസം 22 മുതല്‍ 31 വരെ ബലികര്‍മങ്ങള്‍ ഉണ്ടാവില്ലെന്ന് തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നടതുറക്കുന്ന സമയം രാവിലെ 5.30 മുതല്‍ 10 മണിവരെയും വൈകുന്നേരം ആറുമുതല്‍ എട്ടുവരെയുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.