വയനാട് :കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. തൃശൂര്‍ പാലപ്പിള്ളിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കിയാനകളുമായി ബത്തേരിയില്‍ നിന്ന് പോയ വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗമായിരുന്ന മുക്കം സ്വദേശി ഹുസൈനാണ് മരിച്ചത്. കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു - ആര്‍ ആര്‍ ടി ഓഫീസര്‍
തൃശൂര്‍ പാലപ്പിളളി ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനായി വനം വകുപ്പിന്റെ കുങ്കി ആനകൾക്കൊപ്പം ഉണ്ടായിരുന്ന ആർആർടി അംഗമായിരുന്നു ഹുസൈൻ
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യാഗസ്ഥന്‍ മരിച്ചു
ഇന്നലെ (14-09-2022) രാത്രി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഹുസൈനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് (15-09-2022) രാവിലെയോടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ മരിച്ചത്. കുറുക്കന്‍മൂല കടുവ വിഷയത്തിലടക്കം ആര്‍ ആര്‍ ടി യുടെ പ്രധാനപ്പെട്ട എല്ലാ ദൗത്യങ്ങളിലും മുന്‍ നിരയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ഹുസൈന്‍.
Last Updated : Sep 15, 2022, 2:36 PM IST