കേരളം

kerala

ETV Bharat / state

വയനാട്ടില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക് - സ്ഫോടക വസ്തു

ബത്തേരി കാരകണ്ടി സ്വദേശികളായ ഫെബിൻ (15), മുരളി (16), അജ്മൽ (14) എന്നിവർക്കാണ് പരിക്ക്.

Three people were injured when explosives exploded in Sultan Bathery.  Three people were injured  explosives  Sultan Bathery  വയനാട്ടില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്  വയനാട്ടില്‍ സ്ഫോടനം  മൂന്ന് പേര്‍ക്ക് പരിക്ക്  സുൽത്താൻ ബത്തേരി  സ്ഫോടക വസ്തു  മൂന്ന് പേർക്ക് പരിക്ക്
വയനാട്ടില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്

By

Published : Apr 22, 2021, 4:34 PM IST

വയനാട്: സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ബത്തേരി കാരകണ്ടി സ്വദേശികളായ ഫെബിൻ (15), മുരളി (16), അജ്മൽ (14) എന്നിവർക്കാണ് പരിക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജില്‍ പ്രവോശിപ്പിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. സ്ഫോടനത്തിൽ ഷെഡിന്‍റെ ഒരുഭാഗം തകർന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details