വയനാട്: തൊവരിമല ആദിവാസി ഭൂസമരം ശക്തമാകുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദിവാസികളും മനുഷ്യാവകാശപ്രവർത്തകരും കലക്‌ട്രേറ്റ് മാർച്ച് നടത്തി. തൊവരിമലയിലെ മിച്ചഭൂമി ഭൂരഹിതർക്കും ആദിവാസികൾക്കും പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് 70 ദിവസം മുൻപാണ് ആദിവാസികൾ കലക്‌ട്രേറ്റിന് മുന്നിൽ സമരം തുടങ്ങിയത്.
തൊവരിമല ആദിവാസി ഭൂസമരം: ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലക്‌ട്രേറ്റ് മാർച്ച് - തൊവരിമല ആദിവാസി ഭൂസമരം
മിച്ചഭൂമി ഭൂരഹിതർക്കും ആദിവാസികൾക്കും പതിച്ചു നൽകണമെന്ന് ആവശ്യം
തൊവരിമല ആദിവാസി ഭൂസമരം: ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലക്‌ട്രേറ്റ് മാർച്ച്
കഴിഞ്ഞ ഏപ്രിൽ 21ന് തൊവരിമലയിൽ സമരസമിതിയുടെ നേതൃത്വത്തിൽ ആദിവാസികൾ ഭൂമി കയ്യേറിയിരുന്നു. എന്നാല്‍ പിറ്റേദിവസം തന്നെ പൊലീസ് ഇവരെ ഒഴിപ്പിക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വക്കേറ്റ് പി എ പൗരൻ, ഡോ. ആസാദ് തുടങ്ങിയവർ മാർച്ചിന് ശേഷം നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.