കേരളം

kerala

ETV Bharat / state

വയനാട്ടിൽ കടുവ; ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് സമർപ്പിച്ചു - ജഡയനെ കടുവ കൊന്നുതിന്നു

വടക്കനാട് പച്ചാടി ആദിവാസി കോളനിയിലെ ജഡയനെ കടുവ കൊന്നുതിന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് സമർപ്പിച്ചത്

വയനാട്ടിൽ കടുവ ഇറങ്ങി സംഭവം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് സമർപ്പിച്ചു
വയനാട്ടിൽ കടുവ ഇറങ്ങി സംഭവം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് സമർപ്പിച്ചു

By

Published : Jan 8, 2020, 8:43 PM IST

വയനാട്:വടക്കനാട് കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട വനം വകുപ്പിന്‍റെ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിച്ചു. വടക്കനാട് പച്ചാടി ആദിവാസി കോളനിയിലെ ജഡയനെ കടുവ കൊന്നുതിന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് സമർപ്പിച്ചത്. സംഭവ സ്ഥലത്തും, സമീപപ്രദേശങ്ങളിലും നടത്തിയ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ മേഖലകളിൽ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. പച്ചാടി വനമേഖലയിൽ ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടെന്ന് ക്യാമറ ട്രാപ്പുകളിലൂടെ വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജഡയനെ കടുവ കൊന്നു തിന്നെങ്കിലും പിന്നീട് വളർത്തുമൃഗങ്ങളുടെ നേരെ പോലും കടുവയുടെ ആക്രമണം ഉണ്ടായിട്ടില്ല. അതിനാൽ കാട്ടിൽ കടുവയുടെ മുന്നിൽ അകപ്പെട്ട് പോയതുകൊണ്ട് മാത്രം ആണ് ജഡയന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. പ്രദേശത്ത് കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചാൽ മറ്റേതെങ്കിലും കടുവ അതിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിലുള്ളതെന്നും സൂചനയുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നിർദ്ദേശത്തില്‍ ആയിരിക്കും ഈ മേഖലയിൽ വനംവകുപ്പ് തുടർ നടപടികൾ എടുക്കുക.

ABOUT THE AUTHOR

...view details