കേരളം

kerala

ETV Bharat / state

പാരലല്‍ കോളജ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടിയ വിദ്യാര്‍ഥി മരിച്ചു - wayandu news updates

ശനിയാഴ്ചയാണ് പ്ലസ്ടു ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥിയായ തസ്നി ആത്മഹത്യ ശ്രമം നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം

ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു വയനാട് വാർത്തകൾ wayandu news updates
കേളാജ് കെട്ടിടത്തിൽ നിന്നും ചാടി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

By

Published : Feb 12, 2020, 9:08 PM IST

വയനാട്:സുൽത്തൻ ബത്തേരി ടൗണിലെ പാരലല്‍ കോളജിന്‍റെ മുകളില്‍ നിന്ന് ചാടി പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. അമ്പലവയല്‍ നരിക്കണ്ട് കണക്കയില്‍ മുസ്തഫയുടെ മകള്‍ തസ്‌നിയാണ് മരിച്ചത്.

കഴിഞ്ഞ ആറാം തീയതി ഉച്ചയോടെ കോളജിലെ ഓപ്പണ്‍ പ്ലസ്ടു ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ തസ്‌നി സുഹൃത്തുക്കളെ പറഞ്ഞയച്ചശേഷം വീണ്ടും കോളേജിലേക്ക് തിരിച്ചെത്തി കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ നിന്ന് ചാടുകയായിരുന്നു.

വീഴ്ച്ചയുടെ ആഘാതത്തില്‍ നട്ടെല്ലിനും ഇടുപ്പെല്ലിനും പൊട്ടലേറ്റ കുട്ടിയെ ആദ്യം ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details