വയനാട്: ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 44 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1271 ആയി. ഇതില്‍ 946 പേര്‍ രോഗമുക്തരായി.
വയനാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1271 ആയി - വയനാട്ടിൽ കൊവിഡ്
ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന പുല്‍പ്പള്ളി സ്വദേശി (31), ബത്തേരിയിലെ മൃഗാശുപത്രിയില്‍ ജോലിചെയ്യുന്ന ലാബ് ടെക്‌നീഷ്യന്‍ (27), പുല്‍പ്പള്ളിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തിലുള്ള രണ്ടു പേര്‍, കോട്ടത്തറ സമ്പര്‍ക്കത്തിലുള്ള കോട്ടത്തറ സ്വദേശി (43), മേപ്പാടി സമ്പര്‍ക്കത്തിലുള്ള അട്ടമല സ്വദേശി (21), വാളാട് സമ്പര്‍ക്കത്തിലുള്ള വാളാട് സ്വദേശികള്‍, പൂതാടി സമ്പര്‍ക്കത്തിലുള്ള അമ്പലപ്പടി (20), ചീയമ്പം (15) സ്വദേശികള്‍, ഉറവിടം വ്യക്തമല്ലാത്ത വേങ്ങപ്പള്ളി സ്വദേശി (40), ബേഗൂര്‍ സമ്പര്‍ക്കത്തില്‍ ഉള്ള കാട്ടിക്കുളം സ്വദേശികളായ രണ്ടുപേര്‍ (32, 50), വാരാമ്പറ്റ സ്വദേശിനി (39), ഇളമ്പിലശ്ശേരി സ്വദേശി (50), മഞ്ഞൂറ സ്വദേശിനി (28), ഓഗസ്റ്റ് 20ന് മൈസൂരില്‍ നിന്നെത്തിയ മേപ്പാടി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (48), ഓഗസ്റ്റ് 19ന് കര്‍ണാടകയില്‍ നിന്ന് വന്ന ചുള്ളിയോട് സ്വദേശികള്‍, ഓഗസ്റ്റ് 20ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന തമിഴ്‌നാട് സ്വദേശി (58), ഓഗസ്റ്റ് 20ന് കര്‍ണാടകയില്‍ നിന്ന് വന്ന കര്‍ണാടക സ്വദേശിയായ ലോറി ഡ്രൈവര്‍ (38), ഓഗസ്റ്റ് 11ന് ദുബൈയില്‍ നിന്നെത്തിയ സുഗന്ധഗിരി സ്വദേശി (21), ഓഗസ്റ്റ് 3 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന തൃക്കൈപ്പറ്റ സ്വദേശികള്‍ എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.