വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് വടക്കനാട് കടുവയെ പിടികൂടാൻ വനംവകുപ്പ് രണ്ടുദിവസത്തിനകം കൂട് വെക്കും. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിന് കീഴിലുള്ള പെപ്പർയാഡ് വനമേഖലയിലാണ് കൂട് വെക്കുന്നത്. കഴിഞ്ഞദിവസം വടക്കനാട് കടുവയിറങ്ങി പശുവിനെ ആക്രമിച്ചിരുന്നു. ഇതേ തുടർന്നാണ് കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
കടുവയെ പിടികൂടാൻ രണ്ട് ദിവസത്തിനകം കൂട് വെക്കും - രണ്ട് ദിവസത്തിനകം കൂട് വെക്കും
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിന് കീഴിലുള്ള പെപ്പർയാഡ് വനമേഖലയിലാണ് കൂട് വെക്കുന്നത്
വടക്കനാടിറങ്ങിയ കടുവയെപിടികൂടാൻ രണ്ട് ദിവസത്തിനകം കൂട് വെക്കും
ഒരാഴ്ച മുൻപ് ഈ മേഖലയിലെ പച്ചാടി ആദിവാസി കോളനിയിലെ മൂപ്പൻ ജഡയനെ കടുവ കൊലപ്പെടുത്തിയിരുന്നു . കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ജഡയനെ കടുവ കൊന്നത്. ഇതേതുടർന്ന് കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭം നടത്തിയിരുന്നു. പച്ചാടി ഭാഗത്ത് ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടെന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പിലൂടെ നേരത്തെ വ്യക്തമായിരുന്നു.