കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി - The man hanged
പനമരം പരക്കുനി വാണത്തുംകണ്ടി അബൂബക്കറിന്‍റെ മകൻ റഷീദ് (39) ആണ് മരിച്ചത്
സ്വകാര്യ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വയനാട്: പനമരത്തെ സ്വകാര്യ ലോഡ്‌ജില്‍ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം പരക്കുനി വാണത്തുംകണ്ടി അബൂബക്കറിന്‍റെ മകൻ റഷീദ് (39) ആണ് മരിച്ചത്. ഒക്ടോബർ 15ന് വിദേശത്ത് നിന്നും മടങ്ങിയെത്തി പനമരത്തെ സ്വകാര്യ ലോഡ്‌ജില്‍ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് റഷീദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.