വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മാതാവിന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വൈകിട്ട് മൂന്ന് മണിയോടെ വാഴവറ്റയിലെ വീട്ടിലെത്തിച്ച പ്രതികളെ, ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി അഞ്ച് മണിയോടെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
ചടങ്ങിലെത്തിയത് കോടതി ഉത്തരവില്‍
ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മാനന്തവാടി ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ ഈ ചടങ്ങിനെത്തിച്ചത്. പൊലീസ് സാന്നിധ്യത്തില്‍ സ്ഥലത്തെത്തിച്ച പ്രതികള്‍ക്ക് വൈകിട്ട് ആറു മണി വരെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചിരുന്നു.
പിടിയിലായത് വയനാട്ടിലേക്കുള്ള യാത്രാമധ്യേ
ചടങ്ങ് ഒരു മണിക്കൂര്‍ നേരത്തേ പൂര്‍ത്തിയാക്കിയതാനാല്‍ അഞ്ച് മണിയ്ക്ക് ജയിലി ലെത്തിക്കുകയായിരുന്നു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മാതാവ് മരിച്ചതിനെ തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ ജൂലൈ 28 ബുധനാഴ്ച അറസറ്റുചെയ്തത്.