വയനാട്: മാനന്തവാടിയിൽ ഏക്കർ കണക്കിന് സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക് നടാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. മാനന്തവാടി നഗരസഭയിലും തിരുനെല്ലി പഞ്ചായത്തിലും ഉൾപ്പെടുന്ന 97 ഏക്കർ കാടാണ് തേക്ക് പ്ലാന്‍റേഷനായി വെട്ടിനശിപ്പിക്കുന്നത്. 1958ല്‍ തേക്ക് പ്ലാന്‍റേഷനായി കണ്ടെത്തിയ സ്ഥലത്ത് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് പ്രദേശത്ത് വളര്‍ന്ന സ്വാഭാവിക വനം വെട്ടിമാറ്റി വീണ്ടും തേക്ക് നടാനാണ് വനം വകുപ്പിന്‍റെ പദ്ധതി.
തേക്ക് നടാന്‍ വനനശീകരണം; വര്‍ക്ക് പ്ലാന്‍ അനുസരിച്ചെന്ന് വനം വകുപ്പ് - വനംവകുപ്പ്
മാനന്തവാടി-മൈസൂർ പാതയിലെ ജൈവസമ്പന്നമായ 97 ഏക്കർ കാടാണ് വെട്ടിമാറ്റുക.

മരം വെട്ടുന്നത് പദ്ധതി പ്രദേശത്ത് നടപ്പിലാക്കുന്ന വര്‍ക് പ്ലാന്‍ അനുസരിച്ചാണെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. ഈ വര്‍ഷം തന്നെ മരങ്ങള്‍ മുറിച്ചു മാറ്റും. 2021-22 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തേക്കിന്‍ തൈകളുടെ നടീല്‍ പൂര്‍ത്തീകരിക്കണമെന്നും കണ്ണൂര്‍ സര്‍ക്കിള്‍ സിസിഎഫിന്‍റെ ഉത്തരവില്‍ പറയുന്നു.
മാനന്തവാടി-മൈസൂർ പാതയിലാണ് ജൈവ വൈവിധ്യ സമ്പന്നമായ ഈ വനം. പശ്ചിമഘട്ടത്തിലെ തനതുമരങ്ങളും, ഔഷധ സസ്യങ്ങളും, നീർച്ചാലുകളും, ചതുപ്പുകളുമെല്ലാം നിറഞ്ഞ കാടിനെ ആശ്രയിച്ചാണ് പ്രദേശത്തെ കുടിവെള്ള സ്രോതസുകളുടെ നിലനിൽപ്പുതന്നെ. 1958ൽ പ്ലാന്‍റേഷൻ തുടങ്ങിയപ്പോൾ വറ്റിവരണ്ട നീർച്ചാലുകളും ചതുപ്പുകളും സ്വാഭാവിക മരങ്ങൾ വളർന്നതിനുശേഷമാണ് പുനരുജ്ജീവിച്ചത്.