വയനാട്: ഭാര്യയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസിൽ പരാതി നൽകിയതിൽ തനിക്കെതിരെ ഭീഷണി ഉണ്ടെന്ന് പരാതിക്കാരൻ. പ്രദേശിക നേതാക്കളുടെ ഭീഷണിയെ തുടർന്ന് സ്വകാര്യ ബസിലെ ജോലി നഷ്ടമായതായും പരാതിക്കാരൻ ഷാജി പറഞ്ഞു. സി.പി എം പ്രദേശിക നേതാക്കളുടെ ഭീഷണിയായാൽ ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ഷാജി പറയുന്നത്.
ഭാര്യയുടെ മരണം; സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഭീഷണിയെന്ന് പരാതിക്കാരൻ - CPIM district secretary news
പ്രദേശിക നേതാക്കളുടെ ഭീഷണിയെ തുടർന്ന് സ്വകാര്യ ബസിലെ ജോലി നഷ്ടമായതായും പരാതി പിൻവലിക്കാൻ തനിക്ക് സമർദ്ദമുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.
ഭാര്യയുടെ മരണം; സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഭീഷണിയെന്ന് പരാതിക്കാരൻ
പരാതി നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടുന്ന സംഘം ഷാജിയെ മർദിച്ചിരുന്നു. പരിക്കേറ്റ ഷാജി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പരാതി പിൻവലിക്കാൻ തനിക്ക് സമർദമുണ്ടെന്നും ഷാജി പറഞ്ഞു.
Last Updated : Nov 28, 2019, 3:17 PM IST