വയനാട്: വാഹന പരിശോധനക്കിടെ തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും കുഴൽപണം പിടിച്ചെടുത്തു. KA 01 AJ 6701 നമ്പർ എസ്.കെ.എസ്. ട്രാവൽസ് ബസ്സിൽ നിന്നാണ് 686000 രൂപ പിടിച്ചെടുത്തത്. ആളില്ലാത്ത നിലയിൽ പാർസൽ എന്ന വ്യാജേന കടത്താൻ ശ്രമിച്ച പണമാണ് പരിശോധനക്കിടെ കണ്ടെടുത്തത്.
വാഹന പരിശോധനക്കിടെ ചെക്ക് പോസ്റ്റിൽ നിന്ന് കുഴൽപണം പിടിച്ചെടുത്തു - the-cash-was-seized-from-the-check-post
ആളില്ലാത്ത നിലയിൽ പാർസൽ എന്ന വ്യാജേന കടത്താൻ ശ്രമിച്ച പണമാണ് പരിശോധനക്കിടെ കണ്ടെടുത്തത്
![വാഹന പരിശോധനക്കിടെ ചെക്ക് പോസ്റ്റിൽ നിന്ന് കുഴൽപണം പിടിച്ചെടുത്തു വാഹന പരിശോധന വായനാട് വാഹന പരിശോധന ചെക്ക് പോസ്റ്റിൽ നിന്നും കുഴൽപണം പിടിച്ചെടുത്തു കുഴൽപണം വയനാട് വാർത്ത wayanad news vehicle inspection in wayanad the-cash-was-seized-from-the-check-post check-post-check](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5373939-645-5373939-1576331698363.jpg)
വാഹന പരിശോധനക്കിടെ ചെക്ക് പോസ്റ്റിൽ നിന്നും കുഴൽപണം പിടിച്ചെടുത്തു
എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് റെയ്ഞ്ച്, എക്സൈസ് ചെക്ക് പോസ്റ്റ്, എക്സൈസ് ഐ.ബി. തുടങ്ങിയവർ സംയുക്തമായി നടത്തിയ പരിശോധയിലാണ് പണം കണ്ടെത്തിയത്. തുക സര്‍ക്കാര്‍ മുതലായി കണക്കാക്കി നടപടി എടുക്കുന്നതിനായി പണം തിരുനെല്ലി പൊലീസിന് കൈമാറി.