കേരളം

kerala

ETV Bharat / state

തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

സംസ്കാരം നാളെ ജന്മദേശമായ ഉദുമല്‍പേട്ടില്‍ നടത്തും

പുത്തുമലയിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

By

Published : Aug 27, 2019, 9:29 PM IST

വയനാട്: ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ നിന്ന് കണ്ടെത്തിയ തമിഴ്നാട് സ്വദേശി ഗൗരിശങ്കറിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നാളെ ജന്മദേശമായ ഉദുമല്‍പേട്ടില്‍ നടത്തും. മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്നാണ് ലഭിച്ചത്. ഈ മാസം 18 ന് സൂചിപ്പാറ മേഖലയിലുള്ള ഏലവയലിൽ പുഴയിലെ പാറയിടുക്കിൽ നിന്നാണ് ഗൗരീശങ്കറിന്‍റെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പുത്തുമലയിൽ നിന്നുതന്നെ കാണാതായ അണ്ണയ്യന്‍റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ അവകാശപ്പെട്ടിരുന്നു. പിന്നീട് ഗൗരിശങ്കറിന്‍റെ ബന്ധുക്കൾ സംശയം ഉന്നയിച്ചതോടെ ഡിഎൻഎ പരിശോധനക്ക് അയയ്ക്കുകയായിരുന്നു.

ABOUT THE AUTHOR

...view details