വയനാട്ടിലെ തട്ടുകടകൾക്ക് പുതിയ മുഖം. സംസ്ഥാനത്ത് ആദ്യമായി ഏകീകരിച്ച തട്ടുകടകളുടെ പ്രവർത്തനം മാനന്തവാടിയിൽ ആരംഭിച്ചു. ഒരേ പേരിലാണ് തട്ട് കടകളുടെ പ്രവർത്തനം.
വയനാടൻ രുചിക്ക് ഇനി മുതൽ ഒരൊറ്റ പേര് - ഏകീകരിച്ച തട്ടുകടകളുടെ പ്രവർത്തനം
തെരുവ് കച്ചവടങ്ങൾക്ക് ഏകീകരിപ്പിച്ച് വയനാട്. ഒരു പേരിലും, നിറത്തിലും, ഡിസൈനിലുമാണ് കടകളുടെ പ്രവർത്തനം.
വയനാടൻ തട്ട്
മാനന്തവാടിയിലെത്തുന്നവർക്ക് ഇനി ഗാന്ധി പാർക്കിലെവയനാടൻ തട്ടിൻെറ രുചി നുകരാം. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ സഹകരണ ത്തോടെ നഗരസഭയാണ് വയനാടൻ തട്ടിന് തുടക്കമിട്ടത്. മാനന്തവാടി നഗരത്തിൽ സർവേ നടത്തി തിരഞ്ഞെടുത്ത 222-തെരുവ് കച്ചവടക്കാരാണ് വയനാടൻ തട്ടിന് രുചി പകരുന്നത്. തട്ടു കടകൾക്കെല്ലാം ഒരേ നിറവും ഡിസൈനുമാണ്.
ശുചിത്വം, മാലിന്യ സംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ കച്ചവടക്കാർക്ക് ആവശ്യമായ പരിശീലനവും നഗരസഭ നൽകിയിട്ടുണ്ട്.