വയനാട്:ടി സിദ്ദിഖിനെതിരെ വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പിവി ബാലചന്ദ്രൻ രംഗത്ത്.ടി സിദ്ദിഖിനെ വയനാട്ടുകാർക്ക് അംഗീകരിക്കാൻ ആവില്ലെന്ന് ബാലചന്ദ്രൻ വയനാട്ടിൽ പറഞ്ഞു. കൽപ്പറ്റയിൽ കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി ടി സിദ്ധിക്കാകും എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മുൻ ഡിസിസി പ്രസിഡൻ്റ്. വയനാട്ടുകാരെ അപമാനിക്കുന്ന തരത്തിൽ ടി സിദ്ദിഖ് ചില പരാമർശങ്ങൾ നടത്തി. വയനാട്ടിൽ അർഹരായ സ്ഥാനാർഥികൾ ഇല്ല എന്ന സിദ്ധിഖിന്‍റെ പരാമർശം ജില്ലയിലെ കോൺഗ്രസിനെ അപമാനിക്കുന്ന തരത്തിൽ ഉള്ളതാണ്.
ടി സിദ്ദിഖിനെ വയനാട്ടുകാർക്ക് അംഗീകരിക്കാൻ ആവില്ല:പി വി ബാലചന്ദ്രൻ
ടി സിദ്ദിഖിനെ വയനാട്ടുകാർക്ക് അംഗീകരിക്കാൻ ആവില്ലെന്ന് ഡിസിസി മുൻ പ്രസിഡണ്ട് ബാലചന്ദ്രൻ വയനാട്ടിൽ പറഞ്ഞു.
ടി സിദ്ദിഖിനെ വയനാട്ടുകാർക്ക് അംഗീകരിക്കാൻ ആവില്ല:പി വി ബാലചന്ദ്രൻ
ടി സിദ്ദിഖിനെ കൽപ്പറ്റയിൽ സ്ഥാനാർഥിയായി അംഗീകരിക്കാനാവില്ല. നിലമ്പൂരിൽ പറ്റാത്തതിനാൽ വയനാട്ടിലേക്ക് പോകുന്നു എന്നും വയനാട്ടിൽ ആരും അർഹതപ്പെട്ടവരെ ഇല്ല എന്നുള്ള പരാമർശം തെറ്റാണ്. വയനാട്ടിൽ അർഹതപ്പെട്ട നിരവധി നേതാക്കൾ ഉണ്ടെന്നകാര്യം സിദ്ദിഖ് ഓർക്കണം. സിദ്ധിഖ് കെഎസ്‌യു കാണുന്നതിനു മുമ്പേ യോഗ്യരായ നിരവധി നേതാക്കളാണ് ഇപ്പോഴും വയനാട്ടിൽ ഉള്ളത്. വയനാട് ഡിസിസിയോടുള്ള അവഹേളനമാണ് സിദ്ദിഖ് നടത്തിയതെന്നും പിവി ബാലചന്ദ്രൻ പറഞ്ഞു.