വയനാട്: കല്‍പ്പറ്റയില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തിലെത്തിയത് നിരവധി പരാതികള്‍. സംസ്ഥാനതലത്തില്‍ പരിഗണിക്കപ്പെടേണ്ട പരാതികള്‍ ഒഴികെയുള്ള എല്ലാ പരാതികളും പരമാവധി പരിഹരിക്കാനുള്ള ഇടപെടലുകള്‍ അദാലത്തില്‍ നടന്നു. ധനസഹായത്തിനുള്ള പുതിയ അപേക്ഷകളില്‍ ഉടനടിയുള്ള പരിഹാരം ലഭിച്ചത് ഒട്ടേറെ പേര്‍ക്ക് ആശ്വാസമായി. അദാലത്ത് വഴി നിരവധി പേര്‍ക്ക് ചികിത്സാ ധനസഹായവും നല്‍കി.
കല്‍പ്പറ്റയില്‍ സാന്ത്വന സ്‌പര്‍ശം അദാലത്തിലെത്തിയത് നിരവധി പരാതികള്‍ - wayanad news
മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, ടി.പി. രാമകൃഷ്‌ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.
കല്‍പ്പറ്റയില്‍ സാന്ത്വന സ്‌പര്‍ശം അദാലത്തിലെത്തിയത് നിരവധി പരാതികള്‍
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പലർക്കും വീട് അനുവദിച്ചു. റേഷൻ കാർഡ് ബിപിഎല്‍ ആക്കി മാറ്റാനുള്ള അപേക്ഷകളും അദാലത്തില്‍ കൂടുതലായി ലഭിച്ചു. മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, ടി.പി. രാമകൃഷ്‌ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് കല്‍പ്പറ്റയില്‍ നടന്ന അദാലത്തിന് നേതൃത്വം നല്‍കിയത്.