വയനാട്: സർവജന സ്‌കൂളിലെ എല്ലാ അധ്യാപകരെയും സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെ വിദ്യാർഥികൾ. എല്ലാ അധ്യാപകർക്കെതിരെയും നടപടിയെടുക്കുന്നത് നിരപരാധികളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്ന് വിദ്യാർഥികൾ പറയുന്നു. ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകരെയാണ് സസ്പെൻഡ് ചെയ്‌തിട്ടുള്ളത്. നടപടി ഇവർക്കെതിരെ മാത്രം മതിയെന്നാണ് വിദ്യാർഥികളുടെ അഭിപ്രായം.
സര്‍വജന സ്‌കൂളിലെ എല്ലാ അധ്യാപകരെയും സ്ഥലം മാറ്റരുതെന്ന് വിദ്യാർഥികൾ - sulthan batheri
ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകരെയാണ് സസ്പെൻഡ് ചെയ്‌തത്. നടപടി ഇവർക്കെതിരെ മാത്രം മതിയെന്നാണ് വിദ്യാർഥികളുടെ അഭിപ്രായം.
വിദ്യാർഥികൾ
വിദ്യാർഥികളുടെ അധ്യയനം മുടങ്ങുന്നതിൽ ഒരു വിഭാഗം രക്ഷിതാക്കൾക്കും അതൃപ്‌തിയുണ്ട്. അതേസമയം സസ്പെൻഡ് ചെയ്‌ത അധ്യാപകരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നിരാഹാര സമരം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമിടയിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് തീരുമാനം ഉപേക്ഷിച്ചു. ഇതിനിടെ പിടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥികൾ മാർച്ച് നടത്തി.
Last Updated : Nov 25, 2019, 3:25 PM IST