വയനാട്:സുൽത്താൻ ബത്തേരി കോഴക്കേസിൽ ബിജെപി ജില്ല പ്രസിഡന്‍റിനെ ചോദ്യം ചെയ്യുന്നു. വയനാട് ജില്ല പ്രസിഡന്‍റ് സജി ശങ്കർ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. നിലവിൽ കേസ് അന്വേഷിക്കുന്ന ജില്ല ക്രൈം ബ്രാഞ്ചാണ് സജി ശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ബത്തേരിയിലെ കോഴ വിവാദത്തെത്തുടർന്ന് ബിജെപിയിൽ അച്ചടക്ക നടപടിയും രാജിയും നടന്നിരുന്നു. യുവമോർച്ച ജില്ല പ്രസിഡന്‍റിനെയും മണ്ഡലം പ്രസിഡന്‍റിനെയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തു. ജില്ലാ പ്രസിഡന്‍റ് ദീപു പുത്തൻ പുരയിൽ, മണ്ഡലം പ്രസിഡന്‍റ് ലിലിൽ കുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.