കേരളം

kerala

ETV Bharat / state

ബത്തേരി കോഴ വിവാദം; ബിജെപിയിൽ അച്ചടക്ക നടപടിയും രാജിയും - ബിജെപിയിൽ അച്ചടക്ക നടപടി

ജില്ലാ പ്രസിഡന്‍റ്‌ ദീപു പുത്തൻ പുരയിൽ, മണ്ഡലം പ്രസിഡന്‍റ്‌ ലിലിൽ കുമാർ എന്നിവർക്കെതിരെയാണ് നടപടി

Bathery bribery controversy  Disciplinary action and resignation in BJP  resignation in BJP  ബത്തേരി കോഴ വിവാദം  ബിജെപിയിൽ അച്ചടക്ക നടപടി  ബിജെപി
ബത്തേരി കോഴ വിവാദം; ബിജെപിയിൽ അച്ചടക്ക നടപടിയും രാജിയും

By

Published : Jun 26, 2021, 8:39 AM IST

വയനാട്‌: ബത്തേരിയിലെ കോഴ വിവാദത്തെത്തുടർന്ന്‌ ബിജെപിയിൽ അച്ചടക്ക നടപടിയും രാജിയും. യുവമോർച്ച ജില്ലാ പ്രസിഡന്‍റിനെയും മണ്ഡലം പ്രസിഡന്‍റിനെയും സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ പ്രസിഡന്‍റ്‌ ദീപു പുത്തൻ പുരയിൽ, മണ്ഡലം പ്രസിഡന്‍റ്‌ ലിലിൽ കുമാർ എന്നിവർക്കെതിരെയാണ് നടപടി.

നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നഗരസഭാ കമ്മറ്റി ഭാരവാഹികൾ രാജിവച്ചു. കോഴ വിവാദത്തിൽ ആരോപണം ഉയർന്ന നേതാക്കൾക്കെതിരെ വിമർശനമുയർത്തിയിരുന്നു ഈ നേതാക്കൾ . ഇതേത്തുടർന്നാണ്‌ നടപടി.

read more:കെ.സുരേന്ദ്രനെതിരെയുള്ള കോഴ കേസ് ക്രൈംബ്രാഞ്ചിന്

ബത്തേരി നഗരസഭാ കമ്മറ്റി ഭാരവാഹികൾ രാജിവെച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായുമാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്‌. വിവിധ പഞ്ചായത്ത്‌ കമ്മിറ്റികളിലും സമാനമായി കൂട്ടരാജി ഉണ്ടായിട്ടുണ്ട്‌.

ABOUT THE AUTHOR

...view details