സുല്‍ത്താന്‍ ബത്തേരി:സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന ആവശ്യം തള്ളി. ശബ്ദ പരിശോധന സംസ്ഥാന സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടത്തും.
കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; ശബ്ദ സാമ്പിളുകള്‍ കേരളത്തില്‍ പരിശോധിക്കും - തെരഞ്ഞെടുപ്പ് കോഴക്കേസ് വാര്‍ത്ത
സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന ആവശ്യം തള്ളി. ശബ്ദ പരിശോധന സംസ്ഥാന സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടത്തും.
തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; ശബ്ദ സാമ്പിളുകള്‍ കേരളത്തില്‍ പരിശോധിക്കും
Also Read: മുല്ലപ്പെരിയാറില്‍ വനം-ജലവിഭവ വകുപ്പുകള്‍ക്ക് വ്യത്യസ്‌ത നിലപാടെന്ന് പ്രതിപക്ഷം
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സംസ്ഥാനത്തെ ലബോറട്ടറികളിൽ വിശ്വാസമില്ലെന്ന് കാട്ടി നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സുരേന്ദ്രന്‍റെ ശബ്ദ സാമ്പിളുകൾ ശേഖരിച്ചിരുന്നു.