വയനാട്: സുല്‍ത്താൻ ബത്തേരി നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്മെന്‍റ് സോണാക്കി മാറ്റി. ബത്തേരിയിൽ നാല് അതിഥി തൊഴിലാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. മുൻകരുതലായി മുഴുവൻ പ്രദേശങ്ങളും കണ്ടെയ്മെന്‍റ് സോണിൽ ഉൾപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി ശുപാർശ നൽകിയിരുന്നു. തൊഴിലാളികൾ ടൗണിൽ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്നതായും ചില സ്ഥാപനങ്ങളിൽ ജോലി ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
അതിഥി തൊഴിലാളികൾക്ക് കൊവിഡ്; സുല്‍ത്താൻ ബത്തേരിയിലെ വാർഡുകൾ കണ്ടെയ്മെന്‍റ് സോണാക്കി - wayanad covid updates
ബത്തേരിയിൽ നാല് അതിഥി തൊഴിലാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. മുൻകരുതലായി മുഴുവൻ പ്രദേശങ്ങളും കണ്ടെയ്മെന്‍റ് സോണിൽ ഉൾപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി ശുപാർശ നൽകിയിരുന്നു.
അതിഥി തൊഴിലാളികൾക്ക് കൊവിഡ്; സുല്‍ത്താൻ ബത്തേരിയിലെ വാർഡുകൾ കണ്ടെയ്മെന്‍റ് സോണാക്കി
തൊഴിലാളികൾക്കൊപ്പം ജോലി ചെയ്തിരുന്ന 24 പേരെ ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും ചേർന്ന് കൊവിഡ് കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റി. തൊഴിലാളികൾ ജോലി ചെയ്ത സ്ഥലത്തെ മറ്റു ജീവനക്കാരായ 137 പേരോടും ചരക്കുമായി എത്തിയ ഒൻപത് ഡ്രൈവർമാരോടും ചരക്ക് ഇറക്കാൻ എത്തിയ 52 ചുമട്ടുതൊഴിലാളികളോടും നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ ആവശ്യപ്പെട്ടു. മുട്ടിൽ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളും കണ്ടെയ്മെന്‍റ് സോണാക്കി.