വയനാട്: സുഗന്ധഗിരിയില്‍ പ്രദേശവാസികൾ മനുഷ്യാവകാശ പ്രവർത്തകരെ തടഞ്ഞു. വയനാട് വൈത്തിരിയിലെ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.ജലീലിന്‍റെ മരണവുമായി ബന്ധപ്പെട്ടവസ്തുതകള്‍ശേഖരിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്. മാവോവാദികൾ തങ്ങളെ ഇത്രയും കാലം ഉപദ്രവിക്കുകയായിരുന്നെന്നും അന്നൊന്നും ഒരു മനുഷ്യാവകാശ പ്രവർത്തകരും ഇടപെട്ടിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
സുഗന്ധഗിരിയില്‍ മനുഷ്യവകാശ പ്രവര്‍ത്തകരെ തടഞ്ഞ് നാട്ടുകാര്‍ - വൈത്തിരി
മാവോവാദികൾ നാട്ടുകാരെ ഉപദ്രവിച്ചപ്പോഴൊന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടിട്ടില്ലെന്നാരോപിച്ചാണ് പ്രദേശവാസികള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ തടഞ്ഞത്.
മനുഷ്യാവകാശ പ്രവർത്തകരെ തടഞ്ഞു
മാവോയിസ്റ്റ് സി.പി. ജലീൽ പോലീസ് വെടിവയ്പില്‍കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാതെ വെടിവച്ച് കൊല്ലുന്ന പൊലീസിന്‍റെ സമീപനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ലക്കിടി ഉപവൻ റിസോർട്ടിൽ വച്ച് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടത്.