കേരളം

kerala

ETV Bharat / state

വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; സ്‌കൂൾ അധികൃതരുടെ വീഴ്‌ചയെന്ന് ആരോപണം - shahla sherin

സ്‌കൂളിൽ നിന്ന് പാമ്പുകടിയേറ്റ് ഇന്നലെയാണ് അഞ്ചാംക്ലാസുകാരി ഷഹ്‍ല ഷെറിൻ മരിച്ചത്. സ്‌കൂൾ നവീകരണത്തിന്‍റെ ഭാഗമായി പൊളിക്കാൻ തീരുമാനിച്ച പഴയകെട്ടിടത്തിലാണ് കളിച്ചുകൊണ്ടിരിക്കെ ഷഹലക്ക്‌ പാമ്പുകടിയേറ്റത്‌.

ഷഹ്‍ല ഷെറിൻ

By

Published : Nov 21, 2019, 1:29 PM IST

Updated : Nov 21, 2019, 5:16 PM IST

വയനാട്: സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ചാംക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായതായി ആക്ഷേപം. സുരക്ഷിതമല്ലാത്ത ക്ലാസ്‌ മുറിയിലായിരുന്നു പഠനം. കുട്ടിയുടെ കാലിൽ മുറിവുണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തുമെന്നാണ് കലക്‌ടർ അറിയിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ഷഹല ഷെറിന്‍റെ കാലിൽ ക്ലാസ്‌ മുറിയിൽ നിന്ന് മുറിവുണ്ടായത്‌. ക്ലാസ്‌ മുറിയിലുള്ള പൊത്തിൽ നിന്ന് പാമ്പിന്‍റെ കടിയേറ്റുവെന്ന സംശയത്തെതുടർന്ന് മാതാപിതാക്കളെ വിവരമറിയിച്ചു. ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട്‌ താലൂക്ക്‌ ആശുപത്രിയിലേക്കും അവിടെ മരുന്ന് ലഭ്യമല്ലാത്തതിനാൽ കോഴിക്കോട്‌ മെഡിക്കൽ കോളജിലേക്കും കുട്ടിയെ കൊണ്ടുപോയി. ഈ കാലതാമസമാണ് മരണകാരണമായതെന്നാണ് മറ്റ്‌ വിദ്യാർഥികളുടെ രക്ഷിതാക്കൾ പറയുന്നത്‌. സംഭവത്തെതുടർന്ന് ഇന്ന് സ്കൂളിലെത്തിയ നാട്ടുകാരും സ്‌കൂൾ അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായത്‌ സ്ഥലത്ത്‌ നേരിയ തോതിൽ സംഘർഷാവസ്ഥക്കിടയാക്കി.

വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; സ്‌കൂൾ അധികൃതരുടെ വീഴ്‌ചയെന്ന് ആരോപണം

നേരത്തെ കുട്ടികൾ പാമ്പിനെ കണ്ടുവെന്ന് അധ്യാപകരെ അറിയിച്ചിരുന്നെങ്കിലും ക്ലാസ്‌ മുറി മാറ്റുവാനുള്ള നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്‌. സ്‌കൂൾ നവീകരണത്തിന്‍റെ ഭാഗമായി പൊളിക്കാൻ തീരുമാനിച്ച പഴയകെട്ടിടത്തിലാണ് കളിച്ചുകൊണ്ടിരിക്കെ ഷഹലക്ക്‌ പാമ്പുകടിയേറ്റത്‌. ബത്തേരി പുത്തങ്കുന്ന് നൊത്തൻ വീട്ടിൽ അസീസിന്‍റെയും സജ്‌നയുടേയും മകളാണ് ഷഹല ഷെറിൻ. സംഭവത്തില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയിൽ എംഎസ്എഫ് പ്രവർത്തകർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.

Last Updated : Nov 21, 2019, 5:16 PM IST

ABOUT THE AUTHOR

...view details